ഹര്‍ത്താല്‍: കോഴിക്കോട്ടും കണ്ണൂരും അക്രമം

ബുധന്‍, 10 ജൂലൈ 2013 (09:22 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേര്‍ക്കുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം. കോഴിക്കോട് കുന്ദമംഗലത്ത് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിനു നേര്‍ക്ക് കല്ലേറുണ്ടായി. കണ്ണൂര്‍ തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഏറെക്കുറേ പൂര്‍ണമാണ്. ചില സ്വകാര്യ വാഹങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. മിക്ക കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപങ്ങളും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ബസുകള്‍ ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. ഓട്ടോറിക്ഷ, ടാക്സികള്‍, ലോറികള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല.

വെബ്ദുനിയ വായിക്കുക