സോളാറില്‍ ശാലുവിനു പങ്കില്ല; തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (18:23 IST)
PRO
PRO
സോളാര്‍ കേസില്‍ ശാലുവിനു പങ്കില്ലെന്ന് ബിജു രാധാകൃഷ്ണന്‍. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയശേഷം പുറത്തേക്ക് വരുമ്പോഴാണ് ബിജു ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. 27ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാര്യങ്ങളെല്ലാം വിശദീകരിക്കാന്‍ തയാറാണ്. സോളാര്‍ കേസില്‍ ശാലു മേനോന് പങ്കില്ലെന്നും അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞു‍.

ശാലുവിന്റെ അമ്മ തന്നെ കാണാന്‍ വരാതിരുന്നത് മാനസികമായി വിഷമമുണ്ടാക്കി. താന്‍ തീവ്രവാദിയല്ല, പിന്നെന്തിനാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ കൈവിലങ്ങ് അണിയിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ ചോദിച്ചു. അതേസമയം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടതെന്തിനെന്ന ചോദ്യത്തിന് ബിജു രാധാകൃഷ്ണന്‍ മറുപടി പറഞ്ഞില്ല.

അമ്പത് ദിവസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ശാലുമേനോന്‍ പുറത്തിറങ്ങിയത്. അതിനിടയില്‍ ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി മാത്യു തോമസ് നല്‍കിയ പരാതിയിലാണ് ശാലു മേനോന്‍റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക