സോളാര്‍ തട്ടിപ്പ്: പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സസ്പെന്‍ഡ് ചെയ്‌തു
ബുധന്‍, 19 ജൂണ്‍ 2013 (19:35 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റരോപിതനായ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സസ്പെന്‍ഡ് ചെയ്‌തു. സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്നും ഫിറോസ് കൂട്ടുപ്രതിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണു ഫിറോസിനെതിരെ നടപടിയെടുത്തത്.
ഫിറോസിന്റെ കേസിനെ സംബന്ധിച്ച റിപ്പോര്‍ട്ട് രാവിലെ തന്നെ പിആര്‍ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയിരുന്നു. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ്. ഈ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫിറോസിന്റെ കേസിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ സി ജോസഫ് പിആര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ തനിക്കെതിരായ ആരോപണത്തിന് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലാണു താനും നാണക്കേട് കാരണമാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും ഫിറോസ് പ്രതികരിച്ചു.
എ ഫിറോസിനെതിരെയുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും സര്‍ക്കാര്‍ അന്വേഷിക്കും.