സോളാര്‍ കേസില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്കാനെത്തി.
ഈ മാസം 18ന് ആയിരുന്നു സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ തെളിവെടുപ്പ് ആരംഭിച്ചത്. ഡോ. തോമസ് ഐസക്കും രാജു എബ്രഹാമുമായിരുന്നു ആദ്യം കമ്മീഷന് മുമ്പാകെ ഹാജരായത്. കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്‌ണനും സോളാര്‍ കേസില്‍ മൊഴി നല്കാന്‍ എത്തിയിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണ് തെളിവെടുപ്പിന് ഹാജരാകുന്ന എം എല്‍ എമാരോട് പ്രധാനമായും ചോദിക്കുന്നത്.
സോളാര്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് സിപിഎമ്മും സിപിഐയും നേരത്തേ വ്യക്തമാക്കിയിരുന്നു.