സോണിയാഗാന്ധി പ്രസംഗിച്ച വേദിക്ക് സമീപം സ്‌ഫോടകവസ്തു കണ്ടെത്തി

ചൊവ്വ, 10 മെയ് 2016 (19:35 IST)
തൃശൂല്‍ സോണിയാഗാന്ധി പ്രസംഗിച്ച വേദിക്ക് സമീപം പൊട്ടാതെ കിടന്ന സ്‌ഫോടകവസ്തു കണ്ടെത്തി. വന്‍ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. പൂരത്തിന്റെ ഭാഗമായി വെടിക്കെട്ടിന് തയ്യാറാക്കിയ സ്‌ഫോടകവസ്തുവാണ് വേദിക്ക് സമീപം കണ്ടെത്തിയത്.
 
സമ്മേളനം നടക്കുന്നതിന്‍ മുന്‍പ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസും പ്രദേശത്ത് വ്യാപകമായ പരിശോധനയാണ് നടത്തിയത്. എന്നാല്‍ വേദിക്ക് തൊട്ടടുത്തുള്ള കുഴികളിലുള്ള സ്‌ഫോടകവസ്തു പരിശോധനക്കിടെ കണ്ടെത്താനായില്ല.
 
പൂരത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഉഗ്രസ്‌ഫോടനശേഷിയുള്ള ഗുണ്ടാണ് കുഴിയിലുള്ളത്. തിരിയണഞ്ഞ് പോയ ഗുണ്ട് പൊട്ടാതെ കിടക്കുകയായിരുന്നു. കനത്ത ചൂടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പരവൂര്‍ വെടിക്കെട്ട് ദുരന്തപശ്ചാതലത്തിലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക