സെബാസ്‌റ്റ്യന്‍ പോളിന് സ്വാഗതം: ഹസന്‍

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (13:36 IST)
സെബാസ്‌റ്റ്യന്‍ പോളിനെ പോലുള്ളവര്‍ക്ക് ജനാധിപത്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കണമെങ്കില്‍ കോണ്‍ഗ്രസ് അതിന് അവസരമുണ്ടാക്കി കൊടുക്കുമെന്ന് കോണ്‍ഗ്രസ് വക്‌താവ് എം എം ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ കുടുംബത്തിനു പോലും സുരക്ഷയില്ലാത്ത തരത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജി വെയ്‌ക്കുന്നതാണ് നല്ലതെന്നും ഹസന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മോഷ്‌ടിക്കാന്‍ പറ്റാത്തത് കൊണ്ട് കള്ളന്മാര്‍ കേരളത്തിലേക്ക് വന്നിരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

ആസിയാന്‍ കരാറിന്‍റെ പേരിലല്ല മറിച്ച്‌ കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയുടെ പേരിലാണ്‌ സി പി എം മനുഷ്യച്ചങ്ങല തീര്‍ക്കേണ്‌ടതെന്ന്‌ കെ പി സി സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തല പറഞ്ഞു. മന്ത്രിമാരുടെ മക്കള്‍ക്ക് പോലും ഇവിടെ സുരക്ഷയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക