സുരക്ഷാ‍ വീഴ്ച: കലാമിന്റെ കാറില്‍ ബൈക്കും ജീപ്പും ഇടിച്ചു കയറി

ശനി, 13 ഒക്‌ടോബര്‍ 2012 (20:21 IST)
PRO
മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാം സഞ്ചരിച്ച കാറില്‍ ബൈക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം അരീക്കല്‍ നാരായണനാണ് അറസ്റ്റിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വച്ച് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടം സംഭവിച്ചത്. കലാമിന്റെ കാറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

ബൈക്ക് പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് കുറച്ചുനേരത്തേക്ക് ആശയക്കുഴപ്പമുണ്ടായി. ബൈക്ക് കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ നിന്നതോടെ എസ്കോര്‍ട്ട് വന്ന പേരാവൂര്‍ സിഐയുടെ ജീപ്പും കാറില്‍ ഇടിച്ചു. ഒരു അഭിഭാഷകനോടൊപ്പമെത്തി ബൈക്ക് ഇടിപ്പിച്ചയാള്‍ കീഴടങ്ങുകയായിരുന്നു. അശ്രദ്ധമായി വാ‍ഹനമോടിച്ചതാണ് ഇയാള്‍ക്ക് വിനയായത്.

വെബ്ദുനിയ വായിക്കുക