സുധീരന്റെ വാശിക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടി കീഴടങ്ങി, കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ പിന്‍‌വാങ്ങുന്നു; കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രമേ കരം വാങ്ങൂ എന്ന് മുഖ്യമന്ത്രി

ബുധന്‍, 16 മാര്‍ച്ച് 2016 (15:34 IST)
കരുണാ എസ്റ്റേറ്റിന് നികുതി വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍‌വാങ്ങി. കോടതി ഉത്തരവ് വന്നതിനുശേഷമെ കരം വങ്ങു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടമസ്ഥാവകാശവും കൈമാറ്റ രേഖകളും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
 
മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് നിയമപരമായ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുന്‍പ് മൂന്ന് വ്യവസ്ഥകള്‍ പാലിക്കണം എന്ന തീരുമാനം മന്ത്രിസഭ യോഗം തിരുത്തി. ഇനി നാലു വ്യവസ്ഥകളും പാലിച്ചു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമെ കരം വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കു എന്നും  മുഖ്യമന്ത്രി പറഞ്ഞു. 
 
ലോട്ടറി അച്ചടി സ്വകാര്യ മേഖലയ്ക്ക് നല്‍കിയിട്ടില്ല. അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. സര്‍ക്കാറിന് ലാഭമുണ്ടാക്കാന്‍ അല്ല ലോട്ടറി മേഖല പ്രവര്‍ത്തിക്കുന്നതെന്നും മറ്റു ജോലികള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ആശ്വാസകരമാകും എന്നത് കൊണ്ടാണെന്നും മുഖ്യന്ത്രി പറഞ്ഞു. അതുകോണ്ടുതന്നെ ലോട്ടറി വിഷയത്തില്‍ സ്വകാര്യ മേഖലയെ കൈകടത്താന്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക