സൂര്യനെല്ലി കേസില്‍ അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കേസില്‍ നടന്നത് കൂട്ടുകച്ചവടമാണെന്ന് വ്യക്തമായതായെന്നും അദ്ദേഹം പറഞ്ഞു.
എഐസിസിയും കെപിസിസിയും എന്ത് ന്യായം പറഞ്ഞാലും ധര്‍മരാജന്റെ വെളിപ്പെടുത്തലോടെ പി ജെ കുര്യന് പദവി ഒഴിയണം. അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ നാടിന് അപമാനമാണ്. പെണ്‍കുട്ടിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ബസന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.