സിപിഐയുടെ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍ തിരുവനന്തപുരത്താരംഭിക്കും. സോളാര്‍ ഉപരോധ സമരത്തിന്റെ വിലയിരുത്തലും സംഘടനാ കാര്യങ്ങളുമാണ് യോഗങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് റിപ്പോര്‍ട്ട്.
ഉപരോധ സമരം അവസാനിപ്പിച്ച രീതിയെച്ചൊല്ലിയുള്ള വിമര്‍ശനം ഒരുവിഭാഗം സിപിഐ നേതാക്കള്‍ക്കിടയിലുണ്ട്. സിപിഐയുടെ സമരത്തിന്റെ പങ്കാളിത്തത്തെ സിപിഎം അംഗീകരിച്ചെങ്കിലും.സമരത്തില്‍ പങ്കെടുക്കാനെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന പരാതി ചില ജില്ലാകമ്മിറ്റികളില്‍ ഉയര്‍ന്നിരുന്നു.
ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെ എക്‌സിക്യൂട്ടീവും സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാന കൗണ്‍സിലുമാണ് യോഗം ചേരുക