സിപിഎമ്മിന്റെ നാലാമത് സംസ്ഥാന പ്ലീനത്തിന് തുടക്കം

ബുധന്‍, 27 നവം‌ബര്‍ 2013 (10:44 IST)
PRO
സിപിഎം സംസ്ഥാന പ്‌ളീനം പാലക്കാട് തുടങ്ങി. വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പ്ലീനം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംഘടനാ രേഖ അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും മറുപടിയുമാകും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളന നഗറിനെ സജീവമാക്കുക.

കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്തെ സിപി എമ്മിനെ പ്രതിസന്ധിയിലാക്കിയ വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കിയെന്ന് പ്രഖ്യാപിക്കാനാണ് 32 വര്‍ഷത്തിന് ശേഷമുള്ള പ്ലീനം പാലക്കാട് ചേരുന്നത്.

ഔദ്യോഗിക പക്ഷം നേടിയെടുത്ത നേട്ടങ്ങള്‍ അണികളെ ബോധ്യപ്പെടുത്താനും പാര്‍ട്ടി നേതൃത്വം കൂടുതല്‍ ശക്തമാണെന്ന് വിളിച്ചു പറയലുമാകും സിപിഎമ്മിന്റെ നാലാമത് പ്ലീനത്തിന്റെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക