സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ചിറ്റിലപ്പള്ളി

ചൊവ്വ, 17 ഡിസം‌ബര്‍ 2013 (14:15 IST)
PRO
PRO
സിപിഎമ്മിനെതിരെ വിമര്‍ശനവുമായി വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി. ‘ചെറ്റലപ്പള്ളി‘ എന്ന് വിളിച്ച് തന്റെ കുടുംബത്തെ അപമാനിച്ചത് ശരിയാണോ എന്ന് സിപിഎം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ക്ളിഫ് ഹൌസ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ നോക്കിയല്ലെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു. തന്റെ പാര്‍ക്ക് തകര്‍ക്കാനാണ് സിപിഎം ശ്രമം. അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്ന പാര്‍ട്ടിയാണ് തന്റെ പാര്‍ക്കിതിനെരേ രംഗത്തു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചൗസേപ്പ് ഇത്ര കൊച്ചാണെന്നും ചെറ്റലപ്പള്ളിയാണെന്ന് അറിഞ്ഞില്ലെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ആണ് പരിഹസിച്ചത്. ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ ആറാംദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി ജോണ്‍.

സഞ്ചാരസ്വാതന്ത്രം തടഞ്ഞതില്‍ വീട്ടമ്മ കാണിച്ച ധൈര്യത്തിന്റെ പേരില്‍ കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി സന്ധ്യക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖാപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക