സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിലായിരുന്നതിനാല്‍ ആയിരുന്നു ഇതുവരെ സെക്രട്ടേറിയേറ്റ് ആയിരുന്നത്.
പിണാറായി വിജയന്‍റെ ഗള്‍ഫ് പര്യടനത്തിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ വിവാദങ്ങള്‍ ഇന്നു ചേരുന്ന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തേക്കും. വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് ഐ ജി ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ സസ്പന്‍ഡ് ചെയ്തതും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ച ചെയ്തേക്കും.
കൂടതെ, സംഘടന കാര്യങ്ങളും ഭരണപരമായ കാര്യങ്ങളും സെക്രട്ടേറിയറ്റിന്‍റെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ട്. ഇതില്‍ പുതിയ ചീഫ് സെക്രട്ടറി നിയമനവും ഉള്‍പ്പെട്ടേക്കും.