കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ഷാനവാസ്, താജുദ്ദീന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഗുണ്ടകളാണെന്ന് സിപിഎം ആരോപിച്ചു.
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒന്‍പതിനാണ് സംഭവം. പി സി ജോര്‍ജിനെ അസഭ്യം പറഞ്ഞതിന് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശി അജ്മല്‍ എന്നയാളെ പൊലീസ് തെരയുന്നുണ്ട്.