സലിംരാജിന്റെ ഭൂമി കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായത് എന്തിനാണെന്ന് പിസി ജോര്‍ജ്

വെള്ളി, 30 ഓഗസ്റ്റ് 2013 (08:16 IST)
PRO
PRO
സലിം രാജിന്റെ ഭൂമി ഇടപാട് കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായത് എന്തിനാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. കോടതിയ്ക്കെതിരെയും ചീഫ് വിപ്പ് ആഞ്ഞടിച്ചു. സിംഗിള്‍ ബഞ്ചിന്റെ വിധി നിയമവിരുദ്ധമാണെന്നും ഡിവിഷന്‍ ബഞ്ചിന്റെ നിലപാട് നീതികേടാണെന്നുമാണ് പിസി ജോര്‍ജിന്റെ ആരോപണം.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിന്റെ ഫോണ്‍ രേഖകള്‍ കിട്ടണമെന്ന കളമശേരി സ്വദേശി ഹര്‍ജി നല്‍കിയിരുന്നു. നാല് മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ് അയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലാണ് ആവശ്യം.

രേഖകള്‍ നല്‍കാന്‍ പാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. കേസില്‍ മൊബൈല്‍ സേവന ദാതാക്കളെ കക്ഷി ചേര്‍ക്കരുതെന്നും എജി നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക