സംസ്ഥാനത്തെ ആറു കോളജുകള്‍ക്കു കൂടി ന്യൂനപക്ഷപദവി

ബുധന്‍, 21 ജൂലൈ 2010 (16:36 IST)
സംസ്ഥാനത്തെ ആറു കോളജുകള്‍ക്കു കൂടി ന്യൂനപക്ഷ പദവി. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജ്, തേവര എസ് എച്ച് കോളജ് എന്നിവയ്ക്കാണ് ന്യൂനപക്ഷ പദവി ലഭിച്ചത്. 18 സ്കൂളുകള്‍ക്കും ന്യൂനപക്ഷ പദവി ലഭിച്ചിട്ടുണ്ട്.

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌. തൊടുപുഴ ഹോളി ഫാമിലി നഴ്സിങ്‌ സ്കൂളിനും ന്യൂനപക്ഷ പദവി ലഭിച്ചു.

കഴിഞ്ഞദിവസം, തിരുവല്ല മലങ്കര കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള 27 സ്കൂളുകള്‍ക്കും എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മൂന്നു സ്കൂളുകള്‍ക്കും ഉള്‍പ്പെടെ സംസ്ഥാനത്തെ 43 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ന്യൂനപക്ഷ സ്ഥാപനപദവി നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന്‍ ആയിരുന്നു ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ എം എസ്‌ എ സിദ്ദിഖി, അംഗം ഡോ സിറിയക്‌ തോമസ്‌ എന്നിവരുടേതാണു നടപടി.

വെബ്ദുനിയ വായിക്കുക