സംസ്ഥാനത്തിന് 100 മെഗാവാട്ട് അധികവൈദ്യുതി ലഭിക്കും

ശനി, 26 ഫെബ്രുവരി 2011 (18:20 IST)
സംസ്ഥാനത്തിന് നിലവിലുള്ള വൈദ്യുതി വിഹിതത്തിനു പുറമേ 100 മെഗാവാട്ട് അധികവൈദ്യുതി കൂടി ലഭിക്കും.

കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ സി വേണുഗോപാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രയില്‍ എന്‍ടിപിസിയുടെ സിംഹാദ്രി താപവൈദ്യുത നിലയം മാര്‍ച്ചില്‍ പ്രവര്‍ത്തന സജ്ജമാകും.

ഇതോടെ 80 മെഗാവാട്ട് വൈദ്യുതി കൂടി കേരളത്തിനു ലഭിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക