ഷുക്കൂറിന്റെ കൊല പൊലീസിന് തീരാകളങ്കം: മുഖ്യമന്ത്രി
വെള്ളി, 30 മാര്‍ച്ച് 2012 (12:15 IST)
PRO
PRO
കണ്ണൂര്‍ അരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്‌ദുള്‍ ഷുക്കൂറിന്റെ വധം പൊലീസിന് തീരാകളങ്കം ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാവിനെ രണ്ടു മണിക്കൂര്‍ നേരം തടഞ്ഞുവച്ചിട്ടും പൊലീസിന് ഇടപെടാന്‍ കഴിയാഞ്ഞത് വലിയ വീഴ്ചയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനകള്‍ കേരളത്തെ ലക്‌ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷുക്കൂര്‍ വധക്കേസില്‍ എട്ടു പേര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. സിപിഎം നേതാവിന്റെ മകന്‍, ബ്രാഞ്ച് സെക്രട്ടറി എന്നിവരും ഇതില്‍ ഉള്‍പ്പെടും. എട്ടുപേരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കേസില്‍ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 20-ന് കീഴറ വള്ളുവന്‍കടവിനടുത്താണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.