രാഷ്ട്രീയ പ്രേരിതമായാണ് കേസില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്നും താനടക്കമുള്ള പ്രതികളുടെ വാദം കേള്‍ക്കാതെയാണ് കേസ് സി ബി ഐക്കു വിട്ടതെന്നും അപ്പീലില്‍ പറയുന്നു. ഷുക്കൂറിന്റെ ഉമ്മ ആത്തിക നല്‍കിയ കേസിലാണ് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്. മനോജ് വധക്കേസില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജയരാജനെ സംബന്ധിച്ചിടത്തോളം അപ്പീലില്‍ കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും.