ശെല്‍‌വരാജിനെതിരെ ആക്രമണം, പരാതി ലഭിച്ചില്ലെന്ന് പൊലീസ്

തിങ്കള്‍, 21 മെയ് 2012 (09:39 IST)
PRO
PRO
നെയ്യാറ്റിന്‍കരയിലെ യു ഡി എഫ്‌ സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിനു നേരെ ആക്രമണം. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം. കാക്കറവിളയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ശെല്‍‌വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം നടന്നത്.

രാത്രി എട്ടു മണിയോടെ പ്രചാരണ വാഹനം കാക്കറവിളയിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ വാന്‍ തടഞ്ഞ്‌ ശെല്‍വരാജിനെ ആക്രമിക്കുകയായിരുന്നു.

ശെല്‍‌വരാജിനൊപ്പമുള്ള പ്രവര്‍ത്തകര്‍ പ്രതികരിക്കാന്‍ ഒരുങ്ങിയെങ്കിലും പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ നാടായ കാക്കറവിളയില്‍ സ്ഥാപിച്ചിരുന്ന‌ കോണ്‍ഗ്രസിന്റെ കൊടികള്‍ കഴിഞ്ഞ ദിവസം അഴിച്ചു മാറ്റിയിരുന്നു.

എന്നാല്‍ അക്രമത്തേക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക