നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ പിടിക്കാന്‍ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ഏത് വാര്‍ത്തയും ഒളിച്ചുവയ്ക്കാന്‍ കേരള പൊലീസിന് കഴിയും എന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ദിലീപിനെ പൊലീസ് തിങ്കളാഴ്ച രാവിലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഈ വിവരം പുറത്ത് വിട്ടിട്ടില്ല. അത്രയ്ക്ക് രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കം.