സംസ്ഥാനത്തെ വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിച്ചു. സര്‍ച്ചാര്‍ജ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചതോടെയാണിത്.
താപവൈദ്യുതിക്ക് 12 രൂപയായി ഉയര്‍ന്നപ്പോഴായിരുന്നു 80 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നു യൂണിറ്റ് ഒന്നിന് 50 പൈസ നിരക്കില്‍ വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താനായിരുന്നു ഇത്.
സെപ്തംബര്‍ മുതലാണു സര്‍ച്ചാര്‍ജ് ഈടാക്കിയിരുന്നത്. പെട്രോളിയം ഉല്പന്നങ്ങള്ക്കും നാഫ്തക്കും വിലകുറഞ്ഞതാണ് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ച്ചാര്‍ജ് പിന്‍വലിക്കുക വഴി പ്രതിദിനം ഒരുകോടി രൂപയുടെ ബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ടാകും.