വൈദ്യുതി പ്രതിസന്ധി: കടുത്ത നിയന്ത്രണത്തിന് ശുപാര്‍ശ

ബുധന്‍, 28 നവം‌ബര്‍ 2012 (18:28 IST)
PRO
PRO
വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ആവശ്യമാണെന്ന് കെ എസ് ഇ ബി. ഇതു സംബന്ധിച്ച് നിര്‍ദ്ദേശം കെ എസ് ഇ ബി ഉടന്‍ വൈദ്യുതി റെഗിലേറ്ററി കമ്മീഷന് സമര്‍പ്പിക്കും.

വൈകുന്നേരത്തെ ലോഡ്ഷെഡ്ഡിംഗ്‌ സമയം 6 മണി മുതല്‍ 10 മണി വരെയാക്കണമെന്നതാണ്‌ കെഎസ്‌ഇബിയുടെ ഒരു നിര്‍ദേശം. നിലവില്‍ 6.30മുതല്‍ 10.30വരെയായിരുന്നു. മാത്രമല്ല വൈദ്യുതി നിയന്ത്രണം ആറു മാസത്തേക്ക് കൂടി നീട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ 200 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ അധികനിരക്ക്‌ ഈടാക്കണമെന്നും വ്യവസായങ്ങള്‍ക്ക്‌ 25 ശതമാനം പവര്‍കട്ട്‌ ഏര്‍പ്പെടുത്തണമെന്നും കെഎസ്‌ഇബി നിര്‍ദേശിക്കുന്നു.

വെബ്ദുനിയ വായിക്കുക