സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം തുടരാന്‍ റഗുലേറ്ററി കമ്മിഷന്റെ അനുമതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ലോഡ്ഷെഡിങ് തുടരുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഉത്തരവായി. ലോഡ്ഷെഡിഗ് സമയം 6.30 മുതല്‍ 10.30വരെ എന്നുള്ളത് ആറു മുതല്‍ 10വരെ ആക്കാനും വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, മാസം 200 യൂണിറ്റിനു മുകളിള്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അധികം വരുന്ന ഓരോ യൂണിറ്റിനും 11 രൂപവീതം ഈടാക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം പിന്നീട് പരിഗണിക്കും. ഇതു സംബന്ധിച്ച് ഡിസംബര്‍ 10ന് ഉപഭോക്താക്കളില്‍ നിന്ന് പൊതുതെളിവെടുത്ത ശേഷം തീരുമാനിക്കും.
വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ടും യൂണിറ്റിന് 11 രൂപ അധിക നിരക്ക് ഈടാക്കണമെന്ന ബോര്‍ഡിന്റെ ആവശ്യവും പിന്നീട് പരിഗണിക്കും.