വൈക്കം ഇത്തിപ്പുഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

ഞായര്‍, 29 മെയ് 2016 (09:42 IST)
വൈക്കം ഇത്തിപ്പുഴയില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇത്തിപ്പുഴ സ്വദേശികളായ രാധ(45), മകന്‍ സുബിന്‍(22) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
 
മുറ്റത്ത്നില്‍ക്കുമ്പോള്‍ വൈദ്യുതിലൈന്‍ രാധയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷോക്കേറ്റത്. ആ സമയം രാധയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നൂള്ളു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക