തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്‌ട്രപതി ആര്‍ വെങ്കിട്ടരാമന് നിയമസഭയുടെ ആദരാഞ്‌ജലി. വെങ്കിട്ടരാമന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട രാഷ്ട്രപതിയായിരുന്നു വെങ്കിട്ടരാമനെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പിന്നീടുള്ള രാഷ്ട്രപതിമാര്‍ക്ക് മാതൃകയായിരുന്നു വെങ്കിട്ടരാമന്‍റെ പ്രവര്‍ത്തനങ്ങളെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. വിവാദങ്ങളില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുളളയാളായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.