വൃത്തിയില്ല, ഭക്ഷണവും പഴകിയത് - ഹോട്ടലുകള്‍ പൂട്ടുന്നു

വ്യാഴം, 19 ജൂലൈ 2012 (11:51 IST)
PRO
സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്‍ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയാണ്. പഴകിയ ഭക്ഷണം വില്‍ക്കുന്നതായി കണ്ടെത്തിയ ഹോട്ടലുകള്‍ അടച്ചുപൂട്ടുകയാണ്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. എറണാകുളത്ത് വ്യാഴാഴ്ച ഏഴ് ഹോട്ടലുകളാണ് അധികൃതര്‍ പൂട്ടിച്ചത്.

രണ്ട് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ ഏഴ് ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. രാവിലെ ഏഴരമുതല്‍ റെയ്ഡ് ആരംഭിച്ചു. പല ഹോട്ടലുകളിലും വൃത്തിഹീനമായ പശ്ചാത്തലമാണുള്ളതെന്ന് കണ്ടെത്തി.

ഷവര്‍മ വില്‍ക്കുന്ന കടകള്‍ തല്‍ക്കാലത്തേക്ക് അടയ്ക്കാന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷവര്‍മ സ്റ്റാളുകളില്‍ പഴകിയ ഇറച്ചി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

സംസ്ഥാനത്ത് ഇതുവരെ മൊത്തം 18 ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായാണ് വിവരം. ചില ഹോട്ടലുകളുടെ അവസ്ഥ 15 ദിവസങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക