വീണ്ടും കരിങ്കൊടി: മുഖ്യമന്ത്രിയുടേതെന്നു കരുതി പ്രതിരോധ മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം
തിങ്കള്‍, 15 ജൂലൈ 2013 (08:10 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് കരുതി കൊച്ചിയില്‍ പ്രതിരോധമന്ത്രി എ കെആന്റണിയുടെ വാഹന വ്യൂഹത്തിനു നേരെ എടുത്തുചാടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കലൂരില്‍ ഒരു സ്വാകര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് കരുതി ചടങ്ങിനെത്തിയ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ കാര്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്‌ററ് ചെയ്ത് നീക്കി. പരുക്കേറ്റ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.