കഴിഞ്ഞ ദിവസം രാവിലെ പനപ്പാംകുന്നിലുള്ള അക്ഷയമോഹന്റെ മുത്തശിയുടെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറ്റിങ്ങലിലെ പി.എസ്.സി കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന ഇരുവരും പ്രണയത്തിലായിരുന്നു. ഇരുമതത്തിൽ പെട്ട ഇവരുടെ വിവാഹം നടക്കില്ലെന്ന തോന്നലാവാം ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.