ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മകനുവേണ്ടി വീട്ടുകാര്‍ വൈവാഹിക പരസ്യം നല്‍കിയിരുന്നു. പരസ്യത്തില്‍ നിന്നും വിലാസം മനസ്സിലാക്കി വിവാഹാലോചനയുമായി ഇയാള്‍ പലതവണ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇങ്ങനെ കഴിഞ്ഞ ദിവസം വൃദ്ധ തനിച്ചായസമയത്ത് ഇയാള്‍ വീട്ടില്‍ എത്തുകയും ചൂടുവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വൃദ്ധയെ അകത്തേക്കയച്ച് അലമാരിയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.