വിമുക്തഭടന് പൊലീസ് സ്റ്റേഷനില്‍ കയറി എസ് ഐയെ മര്‍ദ്ദിച്ചു
വ്യാഴം, 21 മാര്‍ച്ച് 2013 (09:47 IST)
PRO
PRO
പൊലീസ് സ്റ്റേഷനില്‍ എത്തിയ വിമുക്തഭടനും ഭാര്യയും ചേര്‍ന്ന് എസ് ഐയെ മര്‍ദ്ദിച്ചതായി പരാതി. എസ് ഐ ജയചന്ദ്രന് പിള്ളയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിമുക്ത ഭടനായ പടിഞ്ഞാറേ കല്ലട വലിയപാടം കല്യാണി മന്ദിരത്തില്‍ രവീന്ദ്രന് പിള്ള, ഭാര്യ പ്രസന്നകുമാരി എന്നിവര്‍ ചേര്‍ന്നാണ് എസ്ഐയെ മര്‍ദിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ് ഐയുടെ യൂണിഫോം വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.
രവീന്ദ്രന് പിള്ളയുടെ ജേഷ്ഠന് കുഞ്ഞിരാമന് പിള്ള ഇയാള്‍ക്കെതിരെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ ശാസ്താംകോട്ട പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രവീന്ദ്രന് പിള്ളയും പരാതി നല്‍കിയിരുന്നു. രണ്ട് പരാതിയും ചര്‍ച്ചചെയ്യുന്നതിനായി ഇരുവരെയും പൊലിസ് സ്റ്റേഷനിലേക്ക് എസ്ഐ വിളിച്ചിരുന്നു.
പരാതി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എസ്ഐ ജേഷ്ഠന് അനുകൂലമായി സംസാരിച്ചതില്‍ പ്രകോപിതനായ അനുജന് എസ്ഐ യെ കടന്ന് പിടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിടിവലിക്കിടയില്‍ ഈ സമയം കൂടെയുണ്ടായിരുന്ന ഭാര്യ പ്രസന്നകുമാരിയും എസ്ഐയെ മര്‍ദ്ദിച്ചതായി പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.