വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
ബുധന്‍, 10 ഏപ്രില്‍ 2013 (18:04 IST)
PRO
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറോളം യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് ഏജന്റുമാര്‍ മുങ്ങിയെന്ന് പരാതി.
അമേരിക്കയിലും മൗറീഷ്യസിലും ജോലി വാഗ്ദാനം ചെയ്ത് പണവും പാസ്പോര്‍ട്ടുമായി ഇവര്‍ കടന്നു. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
മൗറീഷ്യസില്‍ ജോലിക്കായി ഇരുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയും അമേരിക്കയില്‍ ജോലിക്കായി ഒന്നര ലക്ഷവും പാസ്പോര്‍ട്ടുമാണ് വാങ്ങിയത്.