മദ്യ വ്യവസായി വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റപോളിന്റെ സഹായ തേടുമെന്ന് റിപ്പോര്‍ട്ട്. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മല്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതി നടപടി എടുത്തത്.
സി ബി ഐ സഹായത്തോടെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന് മെയ് വരെ സമയം അനുവദിക്കണമെന്നാണ് രാജ്യസഭാംഗം കൂടിയായ മല്യ അറിയിച്ചിരിക്കുന്നത്. താന്‍ നിയമത്തെ അനുസരിക്കുമെന്നും ഒളിച്ചോടുന്ന ആളല്ലെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു.