വിഎസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ബാലകൃഷ്ണപിള്ള

ചൊവ്വ, 5 നവം‌ബര്‍ 2013 (13:31 IST)
PRO
PRO
ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതിയുടെ വിധി വി എസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. വിധിയില്‍ സന്തോഷിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ മന്ത്രിസഭ യോഗത്തിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്.

അതേസമയം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിധി വലിയ മാറ്റമുണ്ടാക്കുമെന്നായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കോടതി വിധിയെ മാനിക്കുന്നുവെന്ന് വി എസ് പ്രതികരിച്ചു. വിധി വന്ന സാഹചര്യത്തില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നില്ല. വിധിയോട് തന്റെ പ്രതികരണം പറഞ്ഞുകഴിഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും വി എസ് പറഞ്ഞു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് വിടുതല്‍ സിബിഐ പ്രത്യേക കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഈ കേസിന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയാണ് എന്ന് കോടതി വിധി വ്യക്തമാക്കുന്നുവെന്ന് മുതിര്‍ന്ന പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. വിധി വന്നശേഷം ചേര്‍ന്ന അവയ്‌ലബിള്‍ പി ബി യോഗത്തിനു ശേഷമാണ് കേന്ദ്രനേതൃത്വം നിലപാട് അറിയിച്ചത്. വിധിയോടെ എല്‍ഡിഎഫിനെതിരായ മുഖ്യആയുധം യുഡിഎഫിന് നഷ്ടമായെന്ന് സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക