വരവില്‍ കവിഞ്ഞ് സ്വത്ത്: മുന്‍മന്ത്രി കെ സി ജോസഫി​നെതിരെ ദ്രുതപരിശോധനക്ക്​ ഉത്തരവ്​

വെള്ളി, 17 ജൂണ്‍ 2016 (12:20 IST)
മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ കെ സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്.  മന്ത്രിയായിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്ത്​ സമ്പാദിച്ചുവെന്ന പരാതിയിലാണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
 
കോഴിക്കോട്​ വിജിലൻസാണ് ഈ കേസ്​​ അന്വേഷിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എം എൽ എയുടെ സ്വത്ത്​ ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം സത്യവാങ്ങ് ​മൂലത്തിൽ അ​ദ്ദേഹം മറച്ചുവെച്ചുവെന്നുമായിരുന്നു പരാതി.
 
ഇരിട്ടി സ്വദേശിയും നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിലെ സ്വത​ന്ത്ര സ്​ഥാനാർഥിയുമായിരുന്ന കെ വി ഷാജിയാണ് ഈ പരാതിയുമായി കോടതിയെ സമീപിച്ചത്.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക