വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനം തൃപ്തികരം: അടൂര്‍ പ്രകാശ്

വെള്ളി, 12 ഏപ്രില്‍ 2013 (18:17 IST)
PRO
PRO
എറണാകുളം ജില്ലയിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുവെ തൃപ്തികരമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പാറമടകളിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്തതടക്കം ജില്ല ഭരണകൂടം സമര്‍പ്പിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കും. ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുതിന് നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ ഏകോപനത്തിന് എറണാകുളം ജില്ലയെ മാതൃകയാക്കാവുതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിവിധ ജില്ലകളിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുതിന് ജില്ല കളക്ടര്‍മാരും ഉതോദ്യോഗസ്ഥരുമായുള്ള വീഡിയോ കോഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള വിതരണത്തിനും വിവിധ കുടിവെള്ള പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച 6.51 കോടി രൂപയില്‍ 4.95 കോടി രൂപയും ചെലവഴിച്ചതായി ജില്ല കളക്ടര്‍ പി ഐ ഷെയ്ക്ക് പരീത് പറഞ്ഞു.

3.20 കോടി രൂപ കുടിവെള്ള വിതരണത്തിനും 1.80 കോടി രൂപ വിവിധ നിര്‍മാണ ജോലികള്‍ക്കുമാണ് പ്രയോജനപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം 1.85 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 1.56 കോടി രൂപ കൂടി ഉടനെ ലഭ്യമാകും. 367 നിര്‍മാണജോലികള്‍ ആവിഷ്‌കരിച്ചതില്‍ 330 എണ്ണവും കൃത്യസമയത്ത് പൂര്‍ത്തിയാക്കിയതായി കളക്ടര്‍ അറിയിച്ചു. പ്രതിദിനം ആറു ലക്ഷം രൂപയുടെ കുടിവെള്ളമാണ് ടാങ്കറുകളില്‍ ജില്ലയില്‍ വിതരണം ചെയ്യുത്. 169 പഞ്ചായത്തുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. നഗരസഭകളും കുടിവെള്ളം ആവശ്യപ്പെടുണ്ടെങ്കിലും തനത് ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

വെബ്ദുനിയ വായിക്കുക