വനിതകള്‍ക്ക് പ്രത്യേക മുറി ആവശ്യം വിവാദമാകുന്നു

വനിതാ കൗണ്‍സിലര്‍മാര്‍ക്ക്‌ പ്രത്യേക മുറി വേണമെന്ന ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് ബി ജെ പി ജില്ലാ സെക്രട്ടറി സ്ഥാനം പ്രമീളാ ശ്രീധരന്‍ രാജി വെച്ചു. വനിതകളുടെ ഈ ആവശ്യം നഗരസഭാ കക്ഷി നേതാക്കളുടെ യോഗം തള്ളിയതിനാലാണ്‌ രാജി.

വനിതകള്‍ക്ക്‌ പ്രത്യേകമുറിയില്ലാത്തതിനാല്‍ ബുദ്ധിമുട്ട്‌ നേരിടേണ്ടിവ്‌ വരാറുണ്ടെന്ന് പ്രമീള പറഞ്ഞു. എന്നാല്‍ തന്‍റെ പാര്‍ട്ടിയിലുള്ള പുരുഷന്മാര്‍ പോലും ഈ ആവശ്യത്തെ പിന്തുണച്ചില്ലെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ പ്രമീളയുടെ രാജിക്ക്‌ വിശ്രമമുറി ആവശ്യവുമായി ബന്ധമില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട്‌ സി കൃഷ്ണകുമാര്‍ അറിയിച്ചു. പാര്‍ട്ടിയോട്‌ ആലോചിക്കാതെയാണ്‌ അവര്‍ ഈ ആവശ്യം ഉന്നയിച്ചത്‌. മാത്രമല്ല ബി ജെ പിക്ക്‌ ഈ ആവശ്യത്തില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വനിതകള്‍ക്ക്‌ പ്രത്യേക വിശ്രമമുറി നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് പാലക്കാട്‌ നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക