തിരുവനന്തപുരം: ലോട്ടറിക്കേസുകള്‍ സി ബി ഐ അന്വേഷണത്തിന് വിട്ട് സംസ്‌ഥാനസര്‍ക്കാര്‍ വിജ്‌ഞാപനം പുറത്തിറക്കി. 32 ലോട്ടറിക്കേസുകളുടെ അന്വേഷണമാണ് സി ബി ഐക്ക് വിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ഡല്‍ഹി പോലീസ് എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ചാണ് ഈ നടപടി.
ഇതോടെ സി ബി ഐ അന്വേഷണം സംബന്ധിച്ചു സംസ്‌ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടിയും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അന്വേഷണം കേന്ദ്രം ഏറ്റെടുക്കണമെങ്കില്‍ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി നാരായണസ്വാമിയുടെ കത്ത് വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗമാണു വിജ്‌ഞാപനമിറക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര-നികുതി-നിയമവകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.