ലീഗില്‍ തീവ്രവാദി അല്ലാത്തത് കുഞ്ഞാലിക്കുട്ടി മാത്രം: വെള്ളാപ്പള്ളി
ശനി, 30 ജൂണ്‍ 2012 (16:26 IST)
PRO
PRO
മുസ്ലിം ലീഗ് ഭരണം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലീഗില്‍ തീവ്രവാദി അല്ലാത്തത് കുഞ്ഞാലിക്കുട്ടി മാത്രമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന് എന്‍എസ്എസ് പറഞ്ഞതില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് സ്വതന്ത്ര സംസ്ഥാനം വേണമെന്ന് പറഞ്ഞാലും അംഗീകരിച്ചുകൊടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷസമുദായം തകരുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.