ലാവ്‌ലിന്‍: സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കി

വെള്ളി, 31 ജനുവരി 2014 (12:05 IST)
PRO
ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള കാലാവധി അവസാനിക്കാനിരിക്കേ സിബിഐ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി നല്‍കി.

വിചാരണ കൂടാതെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ വെറുതെ വിട്ട വിധിക്കെതിരേ ആണ്‌ സിബിഐ ഹര്‍ജി നല്‍കിയത്. സിബിഐ കോടതി വിധി സുപ്രീംകോടതി വിധിക്കെതിരാണെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം കിട്ടുമെന്ന് കരാറിലൂടെ ഉറപ്പുവരുത്തുന്നതില്‍ പിണറായി വിജയന്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് സിബിഐയുടെ നിലപാട്.

കഴിഞ്ഞ നവംബര്‍ 5-നാണ് തിരുവനന്തപുരത്തെ സിബിഐ. പ്രത്യേക കോടതി പിണറായിയെ വിട്ടയച്ചുകൊണ്ട് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് വ്യവസ്ഥ.

ഈ കാലാവധി അടുത്ത ആഴ്ചയോടേ തീരാനിരിക്കെയാണ് സിബിഐ. ഹൈക്കോടതിയില്‍ എത്തുന്നത്. പ്രത്യേക കോടതിയുടെ വിധിക്കെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയിലെ മൂന്നോളം ജഡ്ജിമാര്‍ ഈ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക