റൗഫിനെ പോലീസ് ചോദ്യം ചെയ്തു

ശനി, 16 ജൂലൈ 2011 (10:34 IST)
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ കെ എ റൌഫിനെ പൊലീസ് ചോദ്യം ചെയ്തു. മഹാരാഷ്ട്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലാണ് ചോദ്യം ചെയ്യല്‍.

ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഗ്രാമ മുഖ്യനെ റൌഫ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. മഹാരാഷ്ട്ര പൊലീസില്‍ നിന്ന് കേരള ഡി ജി പിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം കേസുകള്‍ കുത്തിപ്പൊക്കുന്നതെന്ന് റൌഫ് പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് റൌഫ് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക