റാഞ്ചല്‍ സന്ദേശം: ഡിജിസിഎ റിപ്പോര്‍ട്ടിന്‌ ശേഷം നടപടിയെന്ന് അജിത് സിംഗ്

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (12:11 IST)
PRO
PRO
അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്ന വ്യാജ സന്ദേശം അയച്ച എയര്‍ ഇന്ത്യ പൈലറ്റിനെതിരായ നടപടി ഡിജിസിഎ റിപ്പോര്‍ട്ടിന്‌ ശേഷം തീരുമാനിക്കുമെന്ന്‌ കേന്ദ്രവ്യോമയാനമന്ത്രി അജിത്‌ സിംഗ്‌. വിമാനത്താവളത്തിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഇറക്കേണ്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതായിരുന്നു സംഭവങ്ങള്‍ക്ക് കാരണമായത്. യാത്രക്കാര്‍ ശക്തമായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ വിമാനം റാഞ്ചുന്നു എന്ന് കാണിച്ച് വനിതാ പൈലറ്റ് സന്ദേശം അയക്കുകയായിരുന്നു.

മോശം കാലാവസ്ഥ മൂലമാണ് വിമാനം കൊച്ചിയിലിറങ്ങാതെ തിരുവനന്തപുരത്ത്‌ ഇറക്കിയത്. എന്നാല്‍ പിന്നീട്‌ കൊച്ചിയിലേക്ക്‌ തിരിച്ചുപോകുന്നില്ലെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്നും പൈലറ്റ്‌ അറിയിച്ചതോടെ യാത്രക്കാര്‍ ക്ഷുഭിതരാകുകയായിരുന്നു. ഇതിനിടയിലാണ്‌ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന്‌ പൈലറ്റ്‌ സന്ദേശം അയച്ചത്‌.

വെബ്ദുനിയ വായിക്കുക