ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാര്‍ രവി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗം കോഴിക്കോട് റസ്റ്റ് ഹൗസിലെത്തുന്ന രാഹുല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. പരിപാടിക്ക് ശേഷം തൃശൂരിലേക്ക് പോകും. രാമനിലയത്തില്‍ ആയിരിക്കും ഇന്ന് രാത്രി രാഹുല്‍ തങ്ങുക.