രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ആറു മലയാളികള്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡല്‍ ലഭിക്കും. രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവരില്‍ 10 മലയാളികള്‍ ഉണ്ട്.
കേരള പോലീസിലെ ഐജി ടി പി സെന്‍കുമാര്‍, ഡിഐജി എസ് ഗോപിനാഥന്‍ നായര്‍, ഡിഐജി പുളിക്കല്‍ ജോസഫ് സെബാസ്റ്റിന്‍, ഡിഐജി അബ്ദുള്‍ ഹക്കീം (സിആര്‍പിഎഫ്), വേണുഗോപാല്‍ പി നായര്‍, സൂസന്ന തോമസ് (ബിഎസ്‌എഫ്) എന്നിവരാണ് മെഡലുകള്‍ നേടിയത്.
പി രാധാകൃഷ്‌ണന്‍(തൃശൂര്‍), ടി ജയിംസ് (കൊല്ലം), പി എച്ച് അഷ്‌റഫ് ഹംസ(എറണാകുളം), കെ കുഞ്ഞവന്‍ നായര്‍ (കാസര്‍കോട്), എസ് രമേശ് ബാബു, ജി അബ്‌ദുള്‍ കരീം (തളിപ്പറമ്പ്), ടി ഗോപാലകൃഷ്‌ണപിള്ള, എം മധു(ആലപ്പുഴ), പി കെ മധു(കോട്ടയം), പി രാജേന്ദ്രന്‍ എന്നിവരാണ് പോലീസ് മെഡല്‍ ലഭിച്ച മലയാളികള്‍.