രമേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് പി സി ജോര്‍ജ്

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (19:11 IST)
PRO
PRO
രമേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് പി സി ചീഫ് വിപ്പ് ജോര്‍ജ് . രമേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അട്ടിമറിക്കാന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്നും ജോര്‍ജ് വെളിപ്പെടുത്തി. ഒരു ചാനല്‍ അഭിമുഖത്തിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

സ്പീക്കര്‍ തന്നെയാണ് തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പിന്റെ പകര്‍പ്പ് പലരുടേയും കൈയിലുണ്ട്. ഒരു കോപ്പി ബാലകൃഷ്ണ പിള്ളയുടെ കൈയിലുമുണ്ടെന്നാണു കരുതുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക