കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തു നടന്ന എല്ലാ അഴിമതികളും അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളുടെ അക്കാദമിക് കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ ഒരു കാരണവശാലും ഇടപെടരുതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ സത്യഗ്രഹമിരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹത്തിനൊപ്പം കേരളത്തിലെ എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും വെളിയം ആവശ്യപ്പെട്ടു.
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ ആണ്. പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് ദൗത്യസംഘം നിലവില്‍ വന്നത്. അതുകൊണ്ട് തന്നെ സി.പി.ഐ സ്ഥലം കൈയ്യേറിയെന്ന വാദം തെറ്റാണ്. ലാന്‍റ് അസൈന്‍മെന്‍റ് കമ്മറ്റിയുടെ അംഗീകാരമില്ലാതെ നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.