യുവാക്കള്‍ തൊഴിലിന്റെ മാഹാത്മ്യം ഉള്‍ക്കൊള്ളണം; മന്ത്രി ഷിബുബേബിജോണ്‍
ബുധന്‍, 13 നവംബര്‍ 2013 (14:15 IST)
PRO
തൊഴിലിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ചെറുപ്പക്കാര്‍ തയാറാകാത്തതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തന ശൈലി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
എന്‍ എസ് എസ് വാളണ്ടിയര്‍മാരുടെ ഏകദിന ക്യാമ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യാവസായിക പരിശീലനവകുപ്പ് നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും സംസ്ഥാന കായികയുവജനകാര്യവകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.
വ്യാവസായിക പരിശീലന വകുപ്പ് ഡറക്ടര്‍ എന്‍ പ്രശാന്ത്, എന്‍ എസ് എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ എസ് ധര്‍മരാജന്‍, സ്റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ കെ പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.