ഒരു സമുദായത്തെയും യു ഡി എഫ് നോവിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആരെയും വ്രണപ്പെടുത്താത്ത പ്രവര്‍ത്തനമാകും യു ഡി എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. അതേസമയം മുരളീധരന് നിര്‍ബന്ധമായും മന്ത്രിസ്ഥാനം നല്‍കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.