യുക്തിവാദി സംഘം അവാര്‍ഡ് സക്കറിയയ്ക്ക്

ചൊവ്വ, 6 ഓഗസ്റ്റ് 2013 (14:18 IST)
PRO
PRO
ഭാരതീയ യുക്തിവാദി സംഘം ഏര്‍പ്പെടുത്തിയ യുക്തിവാദി എം സി ജോസഫ് പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സക്കറിയായ്ക്ക് ലഭിച്ചു. വെങ്കല ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്.

ഭാരതീയ മതേതര സാഹിത്യത്തിനു നല്‍കിയ സംഭാവന കണക്കിലെടുത്താണ്‌ സക്കറിയയെ ഈ പുരസ്കാരത്തിനു തെരഞ്ഞെടുത്തത് എന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അറിയിച്ചു. ജൂലൈ 21 നു രാവിലെ പത്തു മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന യോഗത്തില്‍ അവാര്‍ഡ് ദാനം നടത്തും.

ഡോ കെ എസ് ഡേവിഡ്, ഡോ ജോണ്‍സണ്‍ ഐരൂര്‍, ഡോ കെ എം റോയ്, കെ കെ അബ്ദുള്‍ അലി എന്നിവരടങ്ങുന്നതാണ്‌ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി.

വെബ്ദുനിയ വായിക്കുക