തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തുടങ്ങിയവര്‍ ഏപ്രില്‍ ആദ്യം കേരളത്തിലെത്തും.
സോണിയ ഏപ്രില്‍ നാലിനും രാഹുല്‍ ഏഴിനും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏപ്രില്‍ നാലിന് തന്നെയാണ് മോഡിയുടെ കേരളത്തിലെത്തുക എന്നാണ് വിവരം. കൊച്ചിയിലും തിരുവന്തപുരത്തും മോഡി ഈയിടെ വന്നുപോയതിനാല്‍ കാസര്‍കോട് ആയിരിക്കും അദ്ദേഹം പ്രചാരണത്തിനായി എത്തുക.